നിപ്പ: ഒരാള്‍ കൂടി മരിച്ചു, വയറസ് ബാധയുടെ ഉറവിടം ഒന്നെന്ന് മന്ത്രി

0

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച ഒരാള്‍ കൂടി മരിച്ചു. പാലാഴി സ്വദേശി എബിന്‍(26) കൂടി യാത്രയായതോടെ മരിച്ചവരുടെ എണ്ണം 14 ആയി.
വൈറസ് ബാധയുടെ ലക്ഷണങ്ങളുള്ള ഒമ്പതു പേര്‍ കൂടി ഇന്ന് ചികിത്സ തേടിയിട്ടുണ്ട്. 175 പേരാണ് വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണത്തിലുള്ളത്.
കോഴിക്കോട് ജില്ലയിലെ നിപ്പ വൈറസ് ബാധയുടെ ഉറവിടം ഒന്നാണെന്ന് മന്ത്രി വ്യക്തമാക്കി. ജാഗ്രത വര്‍ദ്ധിപ്പിച്ചതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗികളുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here