കോവിഡ് ബാധിതനായ എക്‌സൈസ് ഡ്രൈവര്‍ മരിച്ചു, കേരളത്തില്‍ മരണം 21 ആയി

0

തിരുവനന്തപുരം: കണ്ണൂരില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥനാണ് മരിച്ചു. പടിയൂര്‍ സ്വദേശി സുനില്‍കുമാറാണ് (28) പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഇതോടെ കേരളത്തില്‍ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 21 ആയി.

മൂന്നു ദിവസം മുമ്പാണ് സുനില്‍കുമാറിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ന്യൂമോണിയ ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ഉണ്ടായി. ഇന്നലെ വൈകിട്ട് മുതല്‍ സുനില്‍കുമാറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു.

മട്ടന്നൂര്‍ എക്സൈസ് ഓഫീസിലെ ജീവനക്കാരനാണ് സുനില്‍കുമാര്‍. ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മട്ടന്നൂര്‍ എക്സൈസ് ഓഫീസ് അടയ്ക്കുകയും 18 ജീവനക്കാര്‍ ക്വാറന്റീനില്‍ പോകുയും ചെയ്തിരുന്നു. സുനില്‍കുമാറിന് നേരത്തെ രോഗങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയില്ല. സുനില്‍കുമാറിന് എവിടെവെച്ചാണ് കോവിഡ് ബാധയുണ്ടായത് എന്ന കാര്യം വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here