ഒമിക്രോണ്‍: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, ചടങ്ങുകളില്‍ ആളെ കുറയ്ക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവ അടച്ചിട്ട മുറികളിലാണെങ്കില്‍ 75 പേരെയും, തുറസ്സായ സ്ഥലങ്ങളിലാണെങ്കില്‍ 150 പേരെയും മാത്രമേ അനുവദിക്കൂ. എന്നാല്‍, രാത്രിയാത്ര നിയന്ത്രണം അടക്കമുള്ള നടപടികള്‍ തല്‍ക്കാലും ഉണ്ടാകില്ല.

എല്ലാ രാജ്യങ്ങളില്‍നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന വിമാനത്താവളങ്ങളില്‍ ശക്തിപ്പെടുത്തണം. ഇതുവരെ കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവര്‍ ഉടന്‍ തന്നെ അപേക്ഷിക്കണം. ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ കാലതാമസമില്ലാതെ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഒമിക്രോണ്‍ കേസുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. നിലവില്‍ കേരളത്തില്‍ 181 ഒമിക്രോണ്‍ ബാധിതരാണ് ഉള്ളത്. സംസ്ഥാനത്ത് 80 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സീന്‍ നല്‍കി. 15.43 ലക്ഷം കുട്ടികളാണ് വാക്സീന്‍ ലഭിക്കാന്‍ അര്‍ഹരായിട്ടുള്ളവര്‍. ഇതില്‍ 2 ശതമാനം കുട്ടികള്‍ക്ക് നല്‍കി. ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ വീടുകളില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നവര്‍ക്കുള്ള ചികിത്സാ പ്രോട്ടോക്കോള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കും.

omicron restrictions in kerala

LEAVE A REPLY

Please enter your comment!
Please enter your name here