തിരുവനന്തപുരം: ഓണ്‍ ലൈന്‍ മാധ്യമങ്ങളെ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലാക്കിയ കേന്ദ്ര സര്‍ക്കന്‍ തീരുമാനത്തെ ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്‌സ് ഗില്‍ഡ് സ്വാഗതം ചെയ്തു.

ന്യുസ് പോര്‍ട്ടലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാകുന്നതോടുകൂടി ഈ രംഗത്ത് കൃത്യമായ അടുക്കും ചിട്ടയും ഉണ്ടാകുമെന്നും ഇത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറെ ഗുണകരമാകുമെന്നും സംഘടനാ സംസ്ഥാന പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം പറഞ്ഞു. മാനദണ്ഡങ്ങള്‍ പാലിക്കുന്ന മുഴുവന്‍ പോര്‍ട്ടലുകള്‍ക്കും രജിസ്‌ട്രേഷനുള്ള അവസരം നല്‍കുകയും അവര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുകയും വേണമെന്ന് ഗില്‍ഡ് ആവശ്യപ്പെട്ടു.

മാധ്യമരംഗത്തെ നൂതന ടെക്‌നോളജിയാണ് ഓണ്‍ ലൈന്‍ മേഖല. ഇത് അവഗണിച്ചുകൊണ്ട് മുമ്പോട്ടു പോകുവാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമത്തിലൂടെ ഈ മേഖലയെ അംഗീകരിക്കുന്നത്. രജിസ്‌ട്രേഷന്‍ നടപടികളില്‍ഗില്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു സമര്‍പ്പിക്കുമെന്ന് ഭാവവാഹികളായ രവീന്ദ്രന്‍, തങ്കച്ചന്‍ പാലാ എന്നിവര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here