റിയാദ്: ആഗോള വിപണിയില്‍ അസംസ്‌കൃത ഇന്ധനത്തിന്റെ വില കുത്തനെ ഉയരുന്നു. സൗദി അറേബ്യയിലെ ആരാംകോ എണ്ണ കമ്പനിയുടെ സംസ്‌കരണ കേന്ദ്രവും എണ്ണപ്പാടവും ലക്ഷ്യമാക്കി ഹൂതികളുടെ ആക്രമണമുണ്ടായതിനു പിന്നാലെയാണ് വില കുതിച്ചുയരുന്നത്.

ഹൂതി ആക്രമണത്തിനു പിന്നാലെ സൗദി എണ്ണ ഉല്‍പ്പാദനത്തിന്റെ പകുതിയോളം കുറച്ചിരുന്നു. എണ്ണവില 20 ശതമാനത്തോളം വര്‍ദ്ധിബ്ബ് ബാറലിന് 70 ഡോളറിലേക്കാണ് ഉയര്‍ന്നത്. ഇത് 80 ഡോളകള്‍ പിന്നിടുമെന്നാണ് കണക്കുകൂട്ടുന്നത്.

പ്രതിദിനം 57 ലക്ഷം ബാരല്‍ എണ്ണയുടെ ഉല്‍പ്പാദനമാണ് സൗദി ഉല്‍പ്പാദനം കുറച്ചതോടെ ഉണ്ടായത്. ബുഖയാഖിലും ഖുറൈസിലും പുനരുദ്ധാരണ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതു നീണ്ടുപോയാല്‍ സ്ഥിതി രൂക്ഷമാകും.

ആഗോള വിപണിയില്‍ വില വര്‍ദ്ധിച്ചതിനാല്‍ അധികം വൈകാതെ പെട്രോള്‍ ഡീസല്‍ വില കൂടുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here