ഇന്ധന വില 2.50 രൂപ കുറച്ച് കേന്ദ്രം, 10 സംസ്ഥാനങ്ങളും നികുതി കുറച്ചു, കുറയ്ക്കില്ലെന്ന് ഐസക്

0

ഡല്‍ഹി/തിരുവനന്തപുരം: ഇന്ധന വിലവര്‍ദ്ധനവില്‍ താല്‍ക്കാലിക ആശ്വാസം നല്‍കി കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ വില 2.50 രൂപ വീതം കുറച്ചു. അതേസമയം, 2.50 രൂപ സംസ്ഥാനങ്ങളും കുറയ്ക്കണമെന്ന കേന്ദ്രനിര്‍ദേശം സംസ്ഥാന ധനമന്ത്രി തോമസ് ഐസക് തള്ളി.

ഇന്ധന വില വര്‍ദ്ധനവ് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച യോഗത്തിന് ശേഷമാണ് തീരുമാനം. 1.50 രൂപ നികുതിയിനത്തിലും 1 രൂപ എണ്ണകമ്പനികളും കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനങ്ങള്‍ വിലകൂടുമ്പോള്‍ കൂടുതല്‍ നികുതി ഈടാക്കുന്നുണ്ട്. 2.50 രൂപ വീതം സംസ്ഥാന സര്‍ക്കാരുകളും നികുതിയിനത്തില്‍ കുറയ്ക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

ഡീസല്‍ 14 രൂപ കൂട്ടിയിട്ട് രണ്ടര രൂപ കുറച്ചാല്‍ മതിയാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. പെട്രോളിന് 9 രൂപ കുറയ്ക്കണം. വര്‍ദ്ധിപ്പിച്ച തുക കുറയ്ക്കാന്‍ കേന്ദ്രം തയാറായാല്‍ സംസ്ഥാനവും നികുതി കുറയ്ക്കുന്ന കാര്യം ആാേലചിക്കുമെന്ന് ഐസക് വ്യക്തമാക്കി.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ചത്തീസ്ഗഢ്, അസം, ഉത്തരാഖഢ്, ഹിമാചല്‍ പ്രദേശ്, ത്രിപുര സംസ്ഥാനങ്ങള്‍ നികുതിയില്‍ 2.50 രൂപ കുറച്ചിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here