ഭുവനേശ്വര്‍: ഭിന്നശേഷിക്കാരെ വിവാഹം ചെയ്യുന്നവര്‍ക്ക് രണ്ടര ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ ഒഡീഷ സര്‍ക്കാര്‍. ഭിന്നശേഷിക്കാരയവരും സാധരണക്കാരും തമ്മിലുള്ള വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നേരത്തെ ഭിന്നശേഷിക്കാരും സാധരണക്കാരും തമ്മിലുളള വിവാഹത്തിന് 50,000 രൂപ പാരിതോഷികമുണ്ടായിരുന്നു.

ഭിന്നശേഷിക്കാരായ വ്യക്തികളുടെ സാമൂഹിക സുരക്ഷയും ശാക്തീകരണവും ഉറപ്പുവരുത്തുന്ന വകുപ്പാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ഈ പദ്ധതിയിലൂടെ ഭിന്നശേഷിക്കാര്‍ക്ക് സാധരണ വിവാഹജീവിതം നയിക്കാവുള്ള അവസരം ഒരുക്കുകയാണെന്ന് ഔദ്യേഗിക വക്താവ് പറഞ്ഞു. പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗക്കാര്‍ സമൂഹത്തിലെ മറ്റു വിഭാഗക്കാരും തമ്മിലുള്ള വിവാഹത്തിന് രണ്ടര ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ആനുകൂല്യം ലഭിക്കുന്നതിന് വരനും വധുവിനും യഥാക്രമം 21 ഉം 18 ഉം വയസ് പൂര്‍ത്തിയായവരും നേരത്തെ ഈ ധനസഹായം കൈപ്പറ്റാത്തവരും ആയിരിക്കേണം. വിവാഹം സ്ത്രീധനമുക്തമായിരിക്കേണ്ടതും ആവശ്യമാണ്. വിവാഹസര്‍ട്ടിഫിക്കറ്റോടു കൂടിയാണ് അപേക്ഷ നല്‍കേണ്ടത്. സംയുക്ത അക്കൗണ്ടായി മുന്ന് വര്‍ഷത്തേക്കുള്ള സ്ഥിരനിക്ഷേപമായാണ് ധനസഹായം നല്‍കുന്നത്. അതിന് ശേഷം ഇരുവരുടേയും ഒപ്പ് രേഖപ്പെടുത്തി നിക്ഷേപം പിന്‍വലിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here