രക്ഷാ പ്രവര്‍ത്തനത്തിന് ഒഡീഷയില്‍ നിന്ന് 240 അംഗ സംഘം എത്തി

0

തിരുവനന്തപുരം: പത്തനംതിട്ട, ആലപ്പുഴ, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനായി ഒഡീഷയില്‍നിന്നുള്ള 240 അംഗ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സംഘം തിരുവനന്തപുരത്തെത്തി. 120 പേരുള്ള രണ്ടു സംഘങ്ങളായി തിരിഞ്ഞ് ഇവര്‍ പ്രളയ ബാധിത മേഖലകളിലേക്കു തിരിച്ചു.

ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് 30 അംഗങ്ങളടങ്ങുന്ന എട്ടു ബെറ്റാലിയന്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സംഘം രണ്ടു വിമാനങ്ങളിലായി തലസ്ഥാനത്ത് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here