തിരച്ചില്‍ തുടരുന്നു, ഓഖി മഹാരാഷ്ട്രയില്‍ അഴിഞ്ഞാടുന്നു

0

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കുടുങ്ങിയ 72 മത്സ്യതൊഴിലാളികളെ കൂടി തീരസംരക്ഷണ സേന കണ്ടെത്തി. ഇതില്‍ 14 പേര്‍ മലയാളികളാണ്. ലക്ഷ്വദീപിലെ ബിത്ര ദ്വീപിലെത്തിയ ആറു ബോട്ടുകളിലുള്ളവരാണിവര്‍.
അതേസമയം, ഓഖി സമീപമെത്തിയതോടെ മഹാരാഷ്ട്രയിലും ഗുജറാത്തിലും കനത്ത മഴയാണ്. ചുഴലിക്കാറ്റന്റെ പശ്ചാത്തലത്തില്‍ മുംബൈയിലെയും സമീപ ജില്ലകളിലെയും സ്‌കൂളുകള്‍ക്കു ചൊവ്വാഴ്ച അവധി നല്‍കിയിരുന്നു. ഗുജറാത്തില്‍ അമിത്ഷാ പങ്കെടുത്ത് നടത്താനിരുന്ന റാലി റദ്ദാക്കി. കേരളത്തിലും വലിയ തിരമാലകള്‍ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പുല്ലുവിള സ്വദേശി രതീഷ് (30) കൂടി മരണത്തിനു കീഴടങ്ങി. ഇതോടെ മരണം 32 ആയി. ഇനിയും 92 പേരെ കണ്ടെത്താനുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന കണക്ക്.
അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകുമോയെന്ന ആശങ്കയിലാണ് അധികൃതര്‍. ഇതു വരും ദിവസങ്ങളില്‍ ശക്തിപ്പെട്ട് നാളയോടെ തമിഴ്‌നാട്, ആന്ധ്ര തീരങ്ങളിലെത്തുമെന്നാണ് കണക്കാക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here