ഓഖി: മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു 10 ലക്ഷം നഷ്ടപരിഹാരം, 400 പേരെ രക്ഷപെടുത്തിയെന്ന് മുഖ്യമന്ത്രി

0

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിക്കേറ്റു ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 20,000 രൂപവരെയും നഷ്ടപരിഹാരം നല്‍കും. മത്സ്യബന്ധന വകുപ്പ് സാധാരണ നല്‍കുന്ന നഷ്ടപരിഹാരങ്ങള്‍ക്കു പുറമേയാണിത്.
മത്സ്യബന്ധനത്തിനിടെ ബോട്ടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് മത്സ്യബന്ധന വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ന്യായമായ നഷ്ടപരിഹാരം നല്‍കും. വരും നാളുകളില്‍ മത്സ്യതൊഴിലാളികളായ ഓരോ വ്യക്തികള്‍ക്കും മുന്നറിയിപ്പുകള്‍ നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാവികസേന, എയര്‍ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയവരുടെ സഹായത്തോടെ ഇതുവരെ 400 പേരെ കടലില്‍ നിന്ന് രക്ഷപ്പെടുത്തി. ഇതില്‍ 138 പേര്‍ ലക്ഷദ്വീപിലുണ്ട്. സംസ്ഥാനത്ത് 529 കുടുംബങ്ങളാണ് 30 ദുരിതാശ്വാസ ക്യാമ്പുകളിലായി തുടരുന്നത്. ക്യാമ്പുകളില്‍ വൈദ്യ സഹായം അടക്കം എല്ലാ സൗകര്യങ്ങളും ലഭ്യമാക്കാന്‍ നടപടി സ്വകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 56 വീടുകള്‍ പുര്‍ണമവയും 679 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here