സിനിമാ പ്രദര്‍ശനം തടസപ്പെടുത്തി: മമത സര്‍ക്കാരിന് രക്ഷ വിമര്‍ശം, 20 ലക്ഷം പിഴ ചുമത്തി സുപ്രീം കോടതി

0

ഡല്‍ഹി: ബംഗാളി ചലച്ചിത്രം ‘ബോബിഷയോതര്‍ ഭൂത്’ തടസപ്പെടുത്തിയതിന് മമതാ സര്‍ക്കാരിന് സുപ്രീം കോടതി പിഴ ചുമത്തി. സിനിമയുടെ പ്രദര്‍ശനം തടസപ്പെടുത്തിയ ബംഗാള്‍ സര്‍ക്കാര്‍ 20 ലക്ഷം രൂപ പിഴ അടക്കണമെന്നും ഈ തുക സിനിമയുടെ നിര്‍മ്മാതാവിന് നല്‍കണമെന്നുമാണ് വിധി.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സിനിമ പ്രദര്‍ശനം തടസപ്പെടുത്തിയെന്ന് നിരീക്ഷിച്ച കോടതി ആള്‍ക്കാൂട്ടത്തെ ഭയന്ന് അഭിപ്രായസ്വാതന്ത്ര്യത്തിന് തടയിടരുതെന്നും നിര്‍ദേശിച്ചു. സംസ്ഥാന വ്യാപകമായി സിനിമയുടെ പ്രദര്‍ശനം തടസപ്പെടുത്തിയതിനെതിരെ നിര്‍മ്മാതാവ് കല്ല്യാണ്‍മോയ് ബില്ലി ചാറ്റര്‍ജിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here