അര്‍ഹരായ വിദ്യാര്‍ത്ഥികളെ ബന്ദിയാക്കി അഴിമതിക്കാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന് രാജഗോപാല്‍

0

തിരുവനന്തപുരം: കണ്ണൂര്‍ കരുണ മെഡിക്കല്‍കോളജുകളില്‍ നടന്ന അഴിമതി നിയമനങ്ങളെ വെള്ളപൂശിക്കൊണ്ട് ഭരണപ്രതിപക്ഷങ്ങള്‍ ഒരുമിച്ചുകൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്നാവശ്യപ്പെട്ട് ബി.ജെ.പി. നേതാക്കള്‍ ഗവര്‍ണറെ കണ്ടു. നേമം എം.എല്‍.എ: ഒ. രാജഗോപാലിന്റെ നേതൃത്വത്തിലുള്ള സംഥമാണ് ഗവര്‍ണര്‍ പി. സദാശിവത്തെക്കണ്ട് നിവേദനം നല്‍കിയത്. അര്‍ഹരായ ചില വിദ്യാര്‍ത്ഥികളെ ബന്ദിയാക്കി അഴിമതിക്കാരായ മാനേജുമെന്റിനെ സംരക്ഷിക്കാനാണ്
സര്‍ക്കാര്‍ നീക്കമെന്ന് ഒ.രാജഗോപാല്‍ പറഞ്ഞു. 44 വിദ്യാര്‍ത്ഥികളാണ് അര്‍ഹതപ്രകാരം പ്രവേശനം നേടിയത്. ഇവരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെടുത്തുക മാത്രമാണ് കുമ്മനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഓര്‍ഡിനന്‍സ് കൊണ്ടുവന്ന സമയത്ത് നിയമസഭയില്‍ ഉണ്ടായിരുന്നില്ലെന്നും താന്‍ പിന്തുണച്ചെന്ന വ്യാജപ്രചരണം നടക്കുന്നതായും ഗവര്‍ണറെ കണ്ട് മടങ്ങുന്നതിനിടെ മാധ്യമങ്ങളോട് പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here