തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ അനിശ്ചിതകാലത്തേക്ക് കൂട്ട അവധിയിലേക്ക്. അഞ്ചാം തീയതി മുതല്‍ നഴ്‌സുമാര്‍ തുടങ്ങാനിരുന്ന അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് ആറാം തീയതി മുതല്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്നതെന്ന് യു.എന്‍.എ സംസ്ഥാന നേതൃത്വം തീരുമാനിച്ചു.
മാര്‍ച്ച് ആറു മുതല്‍ 62,000 നഴ്‌സുമാരാണ് സംസ്ഥാന വ്യാപകമായി അവധിയെടുക്കുക. 20,000 രൂപ ശമ്പളം നല്‍കുന്ന ആശുപത്രി മാനേജുമെന്റുകളുമായി മാത്രം സഹകരിച്ചാല്‍ മതിയെന്നാണ് സംഘടനയുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here