നഴ്‌സുമാരുടെ ശമ്പളം: സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങി, സമരം പിന്‍വലിച്ചു

സ്റ്റാഫ് നഴ്സുമാര്‍ക്ക് 56 മുതല്‍ 86 ശതമാനത്തിന്റേയും വരെയും എഎന്‍എം വിഭാഗത്തിന് 50 മുതല്‍ 99 ശതമാനത്തിന്റേയും നഴ്സസസ് മാനേജര്‍ തസ്തികയിലുള്ളവര്‍ക്ക് 68 മുതല്‍ 102 ശതമാനത്തിന്റേയും വര്‍ധനവ് ഉണ്ടാകും

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ പ്രഖ്യാപിച്ചിരുന്ന നഴ്‌സുമാമാരുടെ സമരം പിന്‍വലിച്ചു. ലോങ് മാര്‍ച്ചും ഉപേക്ഷിച്ചു. ശമ്പള പരിഷ്‌കരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത് പരിഗണിച്ചാണ് പിന്‍മാറ്റം. എന്നാല്‍ അലവന്‍സ് കുറച്ചതിനെതിരേ നടപടി സ്വീകരിക്കുമെന്ന് നഴ്‌സുമാരുടെ സംഘടന അറിയിച്ചു. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും ജീവനക്കാരുടെയും ശമ്പളം പരിഷ്‌കരിച്ചുകൊണ്ട് ലേബര്‍ കമ്മിഷണര്‍ ഇന്നലെ വിജ്ഞാപനം ഇറക്കിയിരുന്നു.

ആശുപത്രി അറ്റന്‍ഡര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് 16,000 രൂപയും സ്റ്റാഫ് നഴ്സുമാര്‍ ഉള്‍പ്പെടുന്ന വിഭാഗത്തിന് 20,000 രൂപയും ലാബ്ടെക്നീഷ്യന്മാരും ഫാര്‍മസിസ്റ്റുകളും ഉള്‍പ്പെടെയുള്ളവര്‍ക്ക് 20,000 രൂപയും കുറഞ്ഞശമ്പളമായി വിജ്ഞാപനത്തില്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. കിടക്കകളുടെ അടിസ്ഥാനത്തില്‍ ആശുപത്രിക‌ളെ ആറ് വിഭാഗങ്ങളായി തിരിച്ചാണ് ശമ്പളപരിഷ്ക്കരണം നടപ്പാക്കിയത്. നഴ്സിംഗ് ജീവനക്കാര്‍ക്ക് കിടക്കകളുടെ അ‌ടിസ്ഥാനത്തില്‍ 2000 മുതല്‍ 10,000 രൂപ വരെ അധികഅലവന്‍സ് ലഭിക്കും. വാര്‍ഷികഇന്‍ക്രിമെന്റ്, സര്‍വ്വീസ് വെയിറ്റേജ്, ഡിഎ എന്നിവയും നഴ്സിംഗ് ജീവനക്കാര്‍ക്ക് ലഭിക്കും. മറ്റ് ജീവനക്കാര്‍ക്കും ഈ അധിക അലവന്‍സുകള്‍ ലഭിക്കും.

ശമ്പളപരിഷ്ക്കരണം നടപ്പാക്കുന്നതോടെ സ്റ്റാഫ് നഴ്സുമാര്‍ക്ക് 56 മുതല്‍ 86 ശതമാനത്തിന്റേയും വരെയും എഎന്‍എം വിഭാഗത്തിന് 50 മുതല്‍ 99 ശതമാനത്തിന്റേയും നഴ്സസസ് മാനേജര്‍ തസ്തികയിലുള്ളവര്‍ക്ക് 68 മുതല്‍ 102 ശതമാനത്തിന്റേയും വര്‍ധനവ് ഉണ്ടാകും. പൊതുവിഭാഗത്തില്‍പ്പെടുന്ന ജീവനക്കാര്‍ക്ക് 35 മുതല്‍ 69 ശതമാനം വരെയും ലാബ് ടെക്നീഷ്യന്മാരും ഫാര്‍മസിസ്റ്റുകളും ഉള്‍പ്പെടെയുള്ളവര്‍ക്ക് 39 മുതല്‍ 66 ശതമാനത്തിന്റേയും വര്‍ധനവും ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here