ഫ്രാങ്കോ കേസ് തീരുന്നതുവരെ കുറവിലങ്ങാട്ട് തുടരാന്‍ അനുമതി കിട്ടിയെന്ന് കന്യാസ്ത്രീകള്‍, സ്ഥലം മാറ്റം റദ്ദാക്കിയിയിട്ടില്ലെന്ന് രൂപത

0

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ബലാത്സംഗക്കേസ് അവസാനിക്കുന്നത് വരെ കുറവിലങ്ങാട്ട് മഠത്തില്‍ തുടരാന്‍ ജലന്ധര്‍ രൂപത അനുമതി നല്‍കിയതായി സിസ്റ്റര്‍ അനുപമ. സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് സംഘടിപ്പിച്ച പ്രതിഷേധ കണ്‍വെന്‍ഷനിലാണ് സിസ്റ്റര്‍ അനുപമ ഇക്കാര്യം വെളിപ്പെടുത്തിയത്. ബിഷപ്പിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീകളെ സ്ഥലം മാറ്റിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

അതേസമയം, കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം റദ്ദാക്കിയിട്ടില്ലെന്ന് ജലന്ധര്‍ രൂപത വിശദീകരിച്ചു. സന്യാസിനിമാരുടെ കാര്യത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഇടപെടാറില്ലെന്നും ബിഷപ്പ് ആഗ്‌നലോ ഗ്രേഷ്യസിന്റെ ഇടപെടല്‍ അസ്വാഭാവികമാണെന്നും രൂപത പിആര്‍ഒ പീറ്റര്‍ കാവുംപുറം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here