ബിഷപ്പ് ഫ്രാങ്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ 25 ലേക്കു മാറ്റി

0

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി.

ബിഷപ്പിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റുകാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനു തീരുമാനമെടുക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ വ്യക്തമാക്കി. ഇപ്പോഴത്തെ സ്ഥിതിയില്‍ അന്വേഷണ സംഘത്തിന് അറസ്റ്റിനു തടസമില്ല.

ആരോപണം ഉന്നയിച്ച സ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയായിരുന്നുവെന്നും പരാതിക്കു പിന്നില്‍ വ്യക്തിവിരോധമാണെന്നുമാണ് ബിഷപ്പിന്റെ ഹര്‍ജിതിയില്‍ പറയുന്നത്. പലതവണ താന്‍ ശാസിച്ചിട്ടുണ്ട്. പീഡന പരാതി കളളകഥയാണെന്നും ബിഷപ്പ് ജാമ്യാപേക്ഷയില്‍ വിശദീകരിക്കുന്നുണ്ട്.

ബുധനാഴ്ചയാണ് അന്വേഷണ സംഘത്തിനു മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here