13 തവണ ബിഷപ്പ് ഉപദ്രവിച്ചു, കത്തോലിക്കന്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ, പോലീസ് അന്വേഷണം തുടങ്ങി

0

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭയ്ക്കു പിന്നാലെ കാത്തോലിക്കാ സഭയും വൈദികര്‍ക്കെതിരായ ലൈംഗികാരോപണ കുരുക്കില്‍. കത്തോലിക്കാ സഭയിലെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന പരാതിയുമായി കന്യാസ്ത്രീ രംഗത്തെത്തി. പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.

ഭൂമി വിവാദത്തിന്റെ പേരില്‍തന്നെ ഏറെ നാണംകെട്ട കത്തോലിക്കാ സഭ ബിഷപ്പിനെതിരായ പരാതിയോടെ കൂടുതല്‍ പ്രതിസന്ധിയിലാവുകയാണ്. 46 കാരിയായ കന്യാസ്ത്രീയെ മൂന്നു വര്‍ഷത്തിനിടെ, 13 തവണ ലൈംഗിക/പ്രകൃതി വിരുദ്ധ പീഡനങ്ങള്‍ക്ക് ഇരയാക്കിയെന്നാണു പരാതി.

2014 മുതല്‍ 2016 വരെ പീഡിപ്പിച്ചുവെന്നും എതിര്‍ത്തപ്പോള്‍ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. എറണാകുളത്ത് 2014 മേയ് അഞ്ചിന് നടന്ന ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ആദ്യ പീഡനം. രാത്രി മഠത്തിലെത്തിയ ബിഷപ്പിനെ സ്വീകരിച്ച് വിശ്രമമുറിയിലേക്ക് നയിച്ചു. തിരികെ പോരാന്‍ തുടങ്ങിയപ്പോള്‍ ളോഹ ഇസ്തിരയിട്ടു നല്‍കാന്‍ ആവശ്യപ്പെട്ടു. ഇസ്തിരിയിട്ടു തിരികെയെത്തിയപ്പോള്‍ കടന്നു പിടിക്കുകയും വഴങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

പീഡനം സഹിക്കാതായപ്പോള്‍ ആലേഞ്ചേരിക്ക് പരാതി നല്‍കിയിരുന്നതായും കന്യാസ്ത്രീ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ പരാതി പോലീസിനു കൈമാറാത്തതിലടക്കം കര്‍ദിനാളും ഉത്തരം പറയേണ്ടി വരും. കന്യാസ്ത്രീക്കു പിന്നാലെ ബിഷപ്പും പോലീസിനു പരാതി നല്‍കിയിട്ടുണ്ട്. തന്നെ വധിക്കാന്‍ ശ്രമം നടക്കുന്നവെന്ന പരാതിയിലും പോലീസ് അന്വേഷണമുണ്ട്.

വൈക്കം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

LEAVE A REPLY

Please enter your comment!
Please enter your name here