കന്യാസ്ത്രീയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍, കൈത്തണ്ടകള്‍ മുറിച്ച നിലയില്‍

0

പത്തനാപുരം: കന്യാസ്ത്രീയെ ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മൗണ്ട് താബോര്‍ ദയറ കോണ്‍വന്റിലെ കാണാതായ സിസ്റ്റര്‍ സൂസന്‍ മാത്യുവി(54) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടു കൈത്തണ്ടയിലെയും ഞരമ്പുകള്‍ മുറിച്ച നിലയിലാണ് മൃതദേഹം.

പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് കിണറ്റില്‍ നിന്ന് മൃതദേഹം പുറത്ത് എടുത്തത്. സംശയാസ്പദമായ രീതിയില്‍ കിണറ്റിന്റെ വശങ്ങളിലും കന്യാസ്ത്രീയടെ കിടപ്പുമുറിയിലും രക്തപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത് . കൊലപാതകമാണെന്ന് സംശയം നിലനില്‍ക്കുന്നു.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചശേഷം പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് കൊല്ലം റൂറല്‍ എസ്.പി അശോക് വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here