കന്യാസ്ത്രീയുടെ പീഡന പരാതി: എന്തു നടപടി സ്വീകരിച്ചുവെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

0

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വിശദീകരിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന കാര്യം ഓഗസ്റ്റ് 13ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചിരുന്നു. ഇതിനുശേഷം കേസിലുണ്ടായ പുരോഗതി അറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. കന്യാസ്ത്രീക്കും സാക്ഷികള്‍ക്കും സംരക്ഷണം ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here