എന്‍.എസ്.എസ് വക്കീല്‍ നോട്ടീസ് അയച്ചു, ടിക്കാറാം മീണ മാപ്പു പറയണമെന്നാവശ്യം

0

ചങ്ങനാശ്ശേരി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് എന്‍.എസ്.എസിന്റെ വക്കീല്‍ നോട്ടീസ്. കേരളത്തില്‍ എന്‍.എസ്.എസ്. വര്‍ഗീയമായ പ്രവര്‍ത്തനം നടത്തുന്നുവെന്ന ധാരണ പരത്തുന്ന പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നാണ് ആവശ്യം. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അഡ്വ. ആര്‍.ടി. പ്രദീപ് മുഖേനയാണ് നോട്ടീസ് അയച്ചിട്ടുള്ളത്. മാപ്പു പറയാന്‍ തയാറായില്ലെങ്കില്‍ സിവിലായും ക്രിമിനലായും നിയമനടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here