മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യത്തിന്റെ ഭാഷ, അയ്യപ്പ ജ്യോതിയില്‍ വിശ്വാസികള്‍ക്ക് പങ്കെടുക്കാമെന്ന് എന്‍.എസ്.എസ്.

0
9

തിരുവനന്തപുരം: വനിതാ മതിലിന്റെ കാര്യമുള്‍പ്പെടെ ശബരിമലയുടെ വിഷയത്തില്‍ മുഖ്യമന്ത്രിയിലൂടെ പുറത്തുവരുന്നത് ധാര്‍ഷ്ട്യത്തിന്റെ ഭാഷയെന്ന് എന്‍.എസ്.എസ്. മുഖ്യമന്ത്രിയെന്ന നിലയിലല്ല പിണറായി വിജയന്‍ ജനത്തെ കൈകാര്യം ചെയ്യുന്നതെന്ന് സുകുമാരന്‍ നായര്‍ ആരോപിച്ചു. വനിതാ മതില്‍ വിഭാഗീയത ഉണ്ടാക്കും.

വനിതാ മതിലിന് എതിരാണ് സംഘടനയെങ്കിലും അതില്‍ പങ്കെടുക്കരുതെന്ന് ആര്‍ക്കും എന്‍.എസ്.എസ്. നിര്‍ദേശം നല്‍കിയിട്ടില്ല. വനിതാ മതിലില്‍ പങ്കെടുക്കണോയെന്നത് വിശ്വാസികളുടെ തീരുമാനമാണ്. വിശ്വാസമാണ് വലുത്. വിശ്വാസികള്‍ക്ക് ഈ മാസം 26ന് നടക്കുന്ന അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കാമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ആരുടേയും ചട്ടുകമാകാന്‍ എന്‍.എസ്.എസ് ആഗ്രഹിക്കുന്നില്ല.

സമദൂര നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സന്ദര്‍ഭോചിത നിലപാടെടുക്കുമെന്നും വിശ്വാസം സംരക്ഷിക്കാന്‍ ഒപ്പം നിന്നവരെ എന്‍.എസ്.എസ്. പിന്തുണയ്ക്കുമെന്നും സുകുമാരന്‍ നായര്‍ വിശദമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here