പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനില്ലെന്ന് പ്രധാനമന്ത്രി

0

ഡല്‍ഹി: പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനില്ലെന്നും ഇന്ത്യയുടെ പോരാട്ടം ഭീകരതയ്‌ക്കെതിരെയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. ജുഡീഷ്യറിയുടെ പ്രശ്‌നങ്ങളില്‍ കേന്ദ്രം ഇടപെടേണ്ടതില്ലെന്നും പരിഹാരം കാണാന്‍ കഴിവുള്ളവര്‍ ജുഡീഷ്യറിയില്‍ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് പ്രചാരണം പ്രതിപക്ഷത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയല്ലെന്നും നോട്ടുനിരോധനം രാജ്യത്ത് വന്‍ വിജയമാണെന്നും ജി.എസ്.ടിയില്‍ പരിഷ്‌കരണം വേണമെങ്കില്‍ അതിന് സര്‍ക്കാര്‍ തയ്യാറാണെന്നും മോഡി പറഞ്ഞു. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here