1996 നുശേഷം, ഉത്തരേന്ത്യ ഇത്തരത്തില്‍ തണുത്തു വിറയ്ക്കുന്നത് ആദ്യം. ഡല്‍ഹി അടക്കം ആറു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഡല്‍ഹിയില്‍ താപനില ഇത്രയും താഴുന്നത് അടുത്തിടെ ആദ്യമാണ്. ഹിമാചല്‍ പ്രദേശ്, കുര്‍ഫി, മണാലി, സോലന്‍, ഭുന്‍ഡര്‍, സുന്ദര്‍നഗര്‍, സിയോബാഗ്, കല്‍പ എന്നിവിടങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നു. അടുത്ത രണ്ട് ദിവസം വരെ അതിശൈത്യം തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍ എന്നി സംസ്ഥാനങ്ങളിലാണ് മുന്നറിയിപ്പുള്ളത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ താപനില 2.4 ഡിഗ്രിയിലേക്ക് താഴ്ന്നിരുന്നു. മൂടല്‍ മഞ്ഞ് വാഹന ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. ദില്ലിയില്‍ നിന്ന് പുറപ്പെട്ട നാല് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. മൂടല്‍മഞ്ഞ് കാരണം ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here