ഹോംസ്‌റ്റേകള്‍ക്കു ഇനി തദ്ദേശസ്ഥാപനത്തിന്റെ എന്‍ഒസി വേണ്ട

തിരുവനന്തപുരം | സംസ്ഥാനത്ത് ഹോംസ്‌റ്റേ തുടങ്ങാനുള്ള നടപടികള്‍ ലഘൂകരിക്കുന്നു. ഇതിന്റെ ഭാഗമായി ഹോംസ്റ്റേകള്‍ക്ക് ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകണമെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍ ഒ സി വേണമെന്ന വ്യവസ്ഥ ഒഴിവാക്കി.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായാണ് തീരുമാനമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. നിലവില്‍ ഹോംസ്റ്റേകള്‍ക്കായുള്ള ക്ലാസിഫിക്കേഷന് വേണ്ടി ടൂറിസം വകുപ്പിന്റെ അനുമതിയോടൊപ്പം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നിരാക്ഷേപ പത്രം കൂടി ഹാജരാക്കണം. ഹോംസ്റ്റേകള്‍ നിര്‍മിച്ച് കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കരുത്ത് പകരുന്ന സംരംഭകര്‍ക്ക് ഇത് പ്രയാസം സൃഷ്ടിക്കുന്നതായി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി.

NOC from local self bodies, which is mandatory to obtain Tourism Classification for running Home Stay will not be required anymore, said Minister MV Govindan.

LEAVE A REPLY

Please enter your comment!
Please enter your name here