സ്‌റ്റേ ഇല്ല, യെദ്യൂരപ്പ സത്യപ്രതിജ്ഞ 9 ന്

0

ഡല്‍ഹി: ബി.ജെ.പി കക്ഷി നേതാവ് യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചഗവര്‍ണറുടെ നടപടി സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി.

ഇന്ന് ഒമ്പതിനാണ് യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. നിശ്ചയിച്ചതുപോലെ ഇത് നടക്കും. ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഗവര്‍ണറുടെ ഉത്തരവ് കോടതിക്കു മരവിപ്പിക്കാന്‍ സാധിക്കില്ല. യെദ്യൂരപ്പയ്ക്ക് ഗവര്‍ണര്‍ നല്‍കിയ കത്ത് ഹാജരാക്കാന്‍ കോടതി ബി.ജെ.പിയോട് നിര്‍ദേശിച്ചു. നിയമപരമായ ശരിതെറ്റുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അതിനുശേഷം തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.

സ്റ്റേ ചെയ്യാനാവില്ലെന്ന് കോണ്‍ഗ്രസ്സിന്റെ ഹരജിയില്‍ പുലര്‍ച്ചെ രണ്ടോടു കൂടിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സത്യപ്രതിജ്ഞയ്ക്കു ശേഷമുള്ള കാര്യങ്ങള്‍ കോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും സുപ്രിം കോടതി വ്യക്തമാക്കി. ഹരജി വീണ്ടും നാളെ രാവിലെ 10.30ന് പരിഗണിക്കും.

ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ഗവര്‍ണറുടെ ഉത്തരവ് മരവിപ്പിക്കാന്‍ കോടതിക്ക് സാധിക്കില്ലെന്നും പറഞ്ഞു. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് കോടതിയുടെ തീര്‍പ്പ്.

പുലര്‍ച്ചെ രണ്ടോടെ ആറാം നമ്പര്‍ കോടതിയില്‍ സിക്രി, അശോക് ഭൂഷണ്‍, ബോബ്‌ഡേ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. കോണ്‍ഗ്രസ്സിന് വേണ്ടി മനു അഭിഷേക് സിങ്‌വിയും ബി.ജെ.പിക്ക് വേണ്ടി മുകുള്‍ റോത്തകിയുമാണ് കോടതിയില്‍ ഹാജരായത്.

കര്‍ണാടകയില്‍ ഭൂരിപക്ഷം എം.എല്‍.എമാരുടെ പിന്തുണയുണ്ടന്ന് അറിയിച്ചിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരേ കോണ്‍ഗ്രസ് സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here