തിരുവനന്തപുരം | വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കു തുടങ്ങി കെ.എസ്.ആര്.ടി.സി.യിലെ ഒരു വിഭാഗം ജീവനക്കാര്‍. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് നടപടി. മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സൂചന പണിമുടക്കുമായി മുന്നോട്ടുപോകാന്‍ പ്രതിപക്ഷ യൂണിയനുകള്‍ തീരുമാനിച്ചത്. സി.ഐ.ടി.യു യൂണിയന് പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. പണിമുടക്കിനെ നേരിടാന്‍ ഡയസ്നോണുമായി മാനേജുമെന്റും സര്‍ക്കാരും രംഗത്തെത്തി.
ഈ മാസം 21നു ശമ്പളം നല്‍കാമെന്ന് മാനേജുമെന്റും മന്ത്രിയും ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ പറഞ്ഞു. എന്നാല്‍, യൂണിയനുകള്‍ നിര്‍ദേശം തള്ളിയതോടെ 10നു നല്കാന് മന്ത്രി നിര്‍ദേശം നല്കി. ടി.ഡി.എഫും ബി.എം.എസും ഇതംഗീകരിച്ചില്ല. സര്‍ക്കാരിന്റെ ഉറപ്പ് അംഗീകരിച്ചാണ് സി.ഐ.ടി.യു പിന്മാറിയത്.