അന്തര്‍ സംസ്ഥാന യാത്രകൾ തടയരുത്; കേന്ദ്രസ‍ര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം

ഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ. പല സംസ്ഥാനങ്ങളിലും കൊവിഡ് കേസ് വർദ്ധിക്കുന്ന സാഹചര്യത്തിൽ യാത്ര തടയരുതെന്നാണ് നിർദ്ദേശം. ഏപ്രിൽ ഒന്ന് മുതൽ 30 വരെയുള്ള മാർഗനിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാനങ്ങൾക്കുള്ള നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ആളുകൾ അന്ത‍ര്‍ സംസ്ഥാന യാത്രകൾ നടത്തുന്നതോ സാധന സാമഗ്രികൾ കൊണ്ടുപോകുന്നതോ തടയാനാകില്ല. മറ്റു പ്രവ‍ര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ പുറപ്പെടുവിച്ച നി‍‍ര്‍ദ്ദേശങ്ങൾ പിന്തുടരണമെന്നും നി‍ര്‍ദ്ദേശത്തിൽ പറയുന്നു.

പരിശോധനയിലും കൊവിഡ് കണ്ടെത്തുന്നതിലും ചികിത്സ ഉറപ്പാക്കുന്നതിലും സംസ്ഥാനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണം. കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സംസ്ഥാനങ്ങൾ, ജില്ലാ, ഉപജില്ല, നഗരം, വാർഡ് തലത്തിൽ ലോക്ക്ഡൗൺ ഏ‍ര്‍പ്പെടുത്താം. അയൽ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളുടെ അടിസ്ഥാനത്തിലുള്ള പ്രവ‍‍ര്‍ത്തനങ്ങൾ തടസപ്പെടുത്തരുതെന്നും നി‍ദ്ദേശത്തിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here