തിരുവനന്തപുരം: കോവിഡ് ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ പൊതുഗതാഗതം ഉടന്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാറില്‍ ഡ്രൈവറല്ലാതെ രണ്ടു പേര്‍ക്ക് യാത്ര ചെയ്യാം. ഇരുചക്രവാഹനങ്ങള്‍ ബാക്‌സീറ്റ് യാത്ര ഒഴിവാക്കണം.

അത്യാവശ്യ യാത്രകള്‍ക്കു കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഇളവുണ്ടാകും. ആളുകള്‍ കൂടിച്ചേരാന്‍ പാടില്ല.
മദ്യശാലകള്‍, മാളുകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍, ബ്യൂട്ടിപാര്‍ലര്‍ തുടങ്ങിയവ പ്രവര്‍ത്തിക്കാന്‍ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരീക്ഷാ നടത്തിപ്പിനായി മാനദണ്ഡങ്ങള്‍ പാലിച്ചു തുറക്കാം.

ഞായറാഴ്ച പൊതു അവധിയായി കണക്കാക്കണം. കടകളും ഓഫീസുകളും തുറക്കാന്‍ പാടില്ല. വാഹനം പുറത്തിറക്കരുത്. എന്നാല്‍, ഈ ഞായറാഴ്ച അതു പൂര്‍ണമായും നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രീന്‍സോണില്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം 7.30വരെ കടകള്‍ തുറക്കാം. ഗ്രീന്‍, ഓറഞ്ച് സോണില്‍ ഒന്നിലധികം നില ഇല്ലാത്ത ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍ക്ക് അഞ്ചില്‍ താഴെ ജീവനക്കാരുമായി തുറന്നു പ്രവര്‍ത്തിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here