റഫാല്‍: കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചീറ്റ്, ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

0

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അഴിമതിയുടെ നിഴലില്‍ നിര്‍ത്തിയ റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. വിമാനം വാങ്ങുന്നതില്‍ ഇടപെടില്ലെന്നും റഫാല്‍ കരാറില്‍ സംശയമില്ലെന്നും വ്യക്തമാക്കിയ സുപ്രീം കോടതി പങ്കാളികളെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഏതെങ്കിലും കമ്പനിയോട് പ്രത്യേക താല്‍പര്യം കാണിച്ചതായി കണ്ടെത്താനായില്ലെന്നും വ്യക്തമാക്കി.

കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജികളാണ് സുപ്രീം കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 36 റഫാല്‍ വിമാനങ്ങള്‍ 60,000 കോടിയോളം രൂപ ചെലവിട്ടാണ് കേന്ദ്രം വാങ്ങുന്നത്. 126 യുദ്ധവിമാനങ്ങള്‍ വാങ്ങണമെന്ന് കോടതിക്കു സര്‍ക്കാരിനോട് നിര്‍ദേശിക്കാനാവില്ലെന്നും അത്തരത്തില്‍ കേസ് പരിഗണിക്കുന്നത് ശരിയായ കാര്യമല്ലെന്നും കോടതി വ്യക്തമാക്കി. വിമാനത്തിന്റെ വിലവിവരം താരതമ്യപ്പെടുത്തുന്നതു കോടതിയുടെ ജോലിയല്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here