കേന്ദ്രം അനുവദിച്ച 89,540 അരി സൗജന്യം, പണം നല്‍കേണ്ടതില്ലെന്ന് പാസ്വാന്‍

0

തിരുവനന്തപുരം/ഡല്‍ഹി: ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് അനുവദിച്ച അരിക്ക് പണം ഈടാക്കില്ല. 89,540 മെട്രിക് ടണ്‍ അരിക്ക് 233 കോടി രൂപ നല്‍കണമെന്ന ആദ്യ ഉത്തരവ് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ ഇടപെട്ട തിരുത്തി.

89,540 മെട്രിക് ടണ്‍ അരിക്ക് 233 കോടി രൂപ നല്‍കണമെന്നും അല്ലാത്തപക്ഷം ദുരിതാശ്വാസ നിധിയില്‍ കുറവ് വരുത്തുമെന്ന ഓര്‍ഡര്‍ വിവാദമായ പശ്ചാത്തലത്തിലാണ് പുത സംസ്ഥാനം ആവശ്യപ്പെട്ടതില്‍ 89,549 ടണ്‍ അനുവദിച്ചിരുന്നു.

പണം ഉടന്‍ നല്‍കേണ്ടതില്ലെന്നും പിന്നീട് നല്‍കാത്ത പക്ഷം സംസ്ഥാനത്തിനു അനുവദിച്ച വിഹിതത്തില്‍ കുറയ്ക്കുമെന്നും വ്യക്തമാക്കുന്ന ഉത്തരവും സംസ്ഥാനത്തിനു ലഭിച്ചു. ഭക്ഷ്യവകുപ്പ് സെക്രട്ടറിക്കു ലഭിച്ച ഉത്തരവ് ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനെ സംസ്ഥാനം സമീപിച്ചത്. പിന്നാലെ അരി സൗജന്യമായി നല്‍കുമെന്ന് മന്ത്രി അറിയിച്ചത്്.

LEAVE A REPLY

Please enter your comment!
Please enter your name here