തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പുതിയ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടില്ല. 25,603 പേര് സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. 7861 പേരാണു പുതുതായി നിരീക്ഷണത്തിലായത്. ഇന്ന് 57 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കൂടുതല്‍ രോഗബാധിതര്‍ ഉണ്ടാകാതിരിക്കാന്‍ ആളുകള്‍ പരിശോധനയ്ക്കു വിധേയരാകണം. സംസ്ഥാനം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സുപ്രീം കോടതി നല്കിയ പ്രശംസ സര്‍ക്കാരിനു കൂടുതല്‍ കരുത്ത് പകരുന്നതാണ്. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. എപ്പോള്‍ വേണമെങ്കിലും സ്ഥിതി വഷളായേക്കാമെന്നും കൈവിട്ടു പോയാല്‍ പിടിച്ചു നിര്‍ത്താനാകില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്കി.
ചികിത്സാ സൗകര്യങ്ങള്‍ വിപുലമാക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഒ.പി. സമയം നീട്ടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.