തിരുവനന്തപുരം: കല്‍ക്കരിക്ഷാമം കാരണം കേരളത്തിനു പുറത്തുനിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ കുറവുണ്ടെങ്കിലും 19 വരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടില്ലാത്ത രീതിയിലുള്ള ചില നിയന്ത്രണങ്ങളിലൂടെയാണ് വൈദ്യുതി വിതരണം തടസ്സപ്പെടാതെ നടത്തുന്നതെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി വ്യക്തമാക്കി.

ഇതിനപ്പുറം ലോഡ് ഷെഡിംങ്ങോ, പവര്‍ കട്ടോ ഇപ്പോള്‍ ഏര്‍പ്പെടുത്തില്ല. 19ന് യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കും. പ്രതിദിനം 300 മെഗാവാട്ടിന്റെ കുറവാണ് നിലവില്‍ നേരിടുന്നത്. ദിവസവും 100 മെഗാവാട്ട് കൂടിയവിലയ്ക്ക് വാങ്ങി തല്‍ക്കാലം പ്രതിസന്ധി പരിഹരിക്കും. രണ്ടു കോടിയാണ് ഇതിനുവേണ്ടത്. അധികച്ചെലവ് നേരിടാന്‍ കെ.എസ്.ഇ.ബി.ക്കു സര്‍ക്കാരിന്റെ സഹായം ലഭിച്ചാല്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരില്ലെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here