വനിതാ മതിലിന് സര്‍ക്കാര്‍ ഫണ്ടിലെ ഒരു പൈസപോലും ചെവലഴിക്കില്ലെന്ന് മുഖ്യമന്ത്രി

0

തിരുവനന്തപുരം: വനിതാ മതിലിന് സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ഒരു പൈസപോലും ചിലവഴിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നീക്കിവച്ച 50 കോടി സര്‍ക്കാര്‍ പദ്ധതികള്‍ക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. 50 കോടി വനിതാ മതിലിന് നീക്കിവെച്ചെന്ന പ്രചാരണം തെറ്റാണെന്നും സെക്രട്ടേറിയേറ്റിലെ വനിതാ ജീവനക്കാരുടെ നവോത്ഥാന സദസ്സില്‍ അദ്ദേഹം പറഞ്ഞു. വനിതാ ശാക്തീകരണത്തിന് 50 കോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here