ഡല്‍ഹി: ഇന്ത്യയുടെ ആണവായുധ നയത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തുമെന്ന് വ്യക്തമാക്കി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. രാജസ്ഥാനനിലെ പൊക്രാനിന്‍ മുന്‍ പ്രധാനമന്ത്ര അടല്‍ ബിഹാരി വാജ്‌പോയിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് പാകിസ്ഥാന് രൂക്ഷമായ ഭാഷയില്‍ രാജ്‌നാഥ് സിംഗ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ആണവായുധങ്ങള്‍ ആദ്യം ഉപയോഗിക്കില്ലെന്ന നയമാണ് ഇന്ത്യ പിന്തുടരുന്നത്. എന്നാല്‍ ഭാവിയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് പറയാനാകില്ലെന്ന് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

സാഹചര്യത്തിനനുസരിച്ചായിരിക്കും ഇന്ത്യയുടെ നയമെന്ന് മുന്നറിയിപ്പ് നല്‍കുന്നതാണ് പ്രതിരോധമന്ത്രിയുടെ വാക്കുകള്‍. കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് പ്രതികരണം. ചൈനയുടെ അഭ്യര്‍ത്ഥന പരിഗണിച്ച് കാശ്മീര്‍ വിഷയം അടച്ചിട്ട മുറിയില്‍ യു.എന്‍. ചര്‍ച്ച ചെയ്യുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here