15വരെ വൈദ്യുതി നിയന്ത്രണം ഇല്ല, അതിനുശേഷം മഴ നോക്കി തീരുമാനം

0

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 15 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടായികല്ലെന്ന് കെ.എസ്.ഇ.ബി. മഴ ലഭിക്കാത്തത് സൃഷ്ടിച്ച പ്രതിസന്ധിയുടെ സാഹചര്യത്തില്‍ വൈദ്യൂതി നിയന്ത്രണം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അലലോകന യോഗത്തിനുശേഷമാണ് കെ.എസ്.ഇ.ബി. ചെയര്‍മാന്‍ എന്‍.എസ്. പിള്ള ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്തേക്ക് 64 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതി എത്തുന്നത് സെന്‍ട്രല്‍ ജെനറേറ്റിംഗ് സ്‌റ്റേഷനുകളില്‍ നിന്നും സ്വകാര്യ നിലയങ്ങളില്‍ നിന്നുമാണ്. ഇവിടുന്നുള്ള ലഭ്യതയില്‍ തടസം നേരിട്ടാല്‍ മാത്രമേ പ്രതിസന്ധി ഉണ്ടാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. ജൂണ്‍ 15 ഓടെ മഴ ലഭിക്കുമെന്ന കണക്കൂ കൂട്ടലിലാണ് കെ.എസ്.ഇ.ബി. 15ന് വീണ്ടും സ്ഥിതി അവലോകനം ചെയ്യും.

അതേസമയം, അടുത്ത ആഴ്ചയില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. 10 ശതമാനം വര്‍ദ്ധിപ്പിക്കാനാണ് റഗുലേറ്ററി കമ്മിഷന്റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here