മുംബൈ: കൊറോണ വൈറസിനെ തുരത്താന്‍ ഇന്ത്യക്കാര്‍ക്കായി ‘ഗോ കൊറോണ ഗോ’ എന്ന മുദ്രാവാക്യം അവതരിപ്പിച്ച കേന്ദ്ര മന്ത്രി രാംദാസ് അതാവലെ, കോവിഡിെന്റ ജനിതക മാറ്റം സംഭവിച്ച പുതിയ വകഭേദത്തെ തുരത്താനായി മറ്റൊരു മന്ത്രം കൂടി സംഭാവന ചെയ്തിരിക്കുകയാണ്. ‘നോ കൊറോണ നോ’ എന്ന പുതിയ മുദ്രാവാക്യം യു.കെയിലും ദക്ഷിണാഫ്രിക്കയിലും കാണപ്പെട്ട പുതിയ വൈറസിനുള്ളതാണെന്ന് മന്ത്രി വ്യക്തമാക്കി.
‘മുമ്ബ് ഗോ കൊറോണ, കൊറോണ ഗോ’ എന്ന മുദ്രാവാക്യം ഞാന്‍ നിങ്ങള്‍ക്ക് സമ്മാനിച്ചിരുന്നു. അതോടെ കൊറോണ പോയി. എന്നാല്‍, പുതിയ വൈറസ് വകഭേദത്തിന് ഞാന്‍ നല്കുന്ന മുദ്രാവാക്യം ‘നോ കൊറോണ നോ.. കൊറോണ നോ’ എന്നതാണ്. രാംദാസ് അതാവലെ പുനെയില്‍ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു പ്രാര്‍ഥനാ ചടങ്ങില്‍ വെച്ച് രാംദാസ് അതാവലെ കുറച്ച് ബുദ്ധ സന്യാസികള്‍ക്കൊപ്പം ‘ഗോ കൊറോണ ഗോ’ കെറോണ ഗോ’ എന്ന് ഉച്ചത്തില്‍ മന്ത്രിക്കുന്നതിെന്റ വിഡിയോ വൈറലായിരുന്നു. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ ചിത്രീകരിച്ച വീഡിയോയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.