അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച തുടങ്ങി, വോട്ടെടുപ്പ് ആറുമണിക്ക്

0

ഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ ലോക്‌സഭയില്‍ ചര്‍ച്ച തുടങ്ങി. ടി.ഡി.പി. അംഗം ജയദേവ് ഗല്ലയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. വൈകുന്നേരം ആറിനാണ് വോട്ടെടുപ്പ്.

534 അംഗ സഭയില്‍ 312 അംഗങ്ങളുടെ പിന്തുണയാണ് എന്‍.ഡി.എ സര്‍ക്കാരിനുള്ളത്. 147 അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്നത്. 76 അംഗങ്ങളുടെ നിലപാട്് ഇനിയും വ്യക്തമാകാനുണ്ട്. സംഖ്യകള്‍ കൊണ്ട് സര്‍ക്കാര്‍ വീഴില്ലെന്ന് ഉറപ്പാണ്. എന്നാല്‍, സംവാദത്തിലാണ് പ്രതിപക്ഷത്തിന്റെ ശ്രദ്ധ.

റാഫേല്‍ വിമാന ഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തോടു കള്ളം പറയുകയാണെന്ന് പ്രസംഗത്തിനിടെ രാഹുല്‍ ഗാന്ധി ആരോപിച്ചു. രഹസ്യ ഉടമ്പടികളില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് തന്നോടുപറഞ്ഞുവെന്നും പ്രതിരോധമന്ത്രി വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്നു പറയുന്നതു കള്ളമാണെന്നും രാഹുല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ രാഹുല്‍ വിശദീകരണം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ആരോപണം ബഹളത്തിലേക്ക് നീങ്ങിയതോടെ സഭ അല്‍പ്പസമയം നിര്‍ത്തിവച്ചു.

പ്രസംഗത്തിനിടെ മോദിയുടെ അടുത്തേക്കു നീങ്ങിയ രാഹുല്‍ ഗാന്ധി അദ്ദേഹത്തെ ആലിംഗനം ചെയ്തതും ശ്രദ്ധേയമായി. നിങ്ങളുടെ ഉള്ളില്‍ എണ്ണെക്കുറിച്ച് വെറുപ്പുണ്ടാകാം. നിങ്ങള്‍ക്കെന്നെ ‘പപ്പു’ എന്നും മറ്റും ചീത്ത പറഞ്ഞ് വിളിക്കാം. എന്നാല്‍ എന്റെയുള്ളില്‍ നിങ്ങളോട് വെറുപ്പ് ഒട്ടുമില്ല…. എന്നു പ്രസംഗിച്ചശേഷമായിരുന്നു നടപടി. പിന്നാലെ സംസാരിച്ച് എന്‍.ഡി.എ അംഗങ്ങള്‍ രാഹുലിന്റെ നടപടിയെയും ആരോപണത്തെയും വിമര്‍ശിച്ചു.

വിട്ടു നില്‍ക്കാന്‍ ശിവസേന തീരുമാനിച്ചു

അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ശിവസേന തീരുമാനിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെയാണ് നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം എന്‍ ഡി എയെ പിന്തുണച്ച് വോട്ട് ചെയ്യുമെന്ന് പറഞ്ഞ ശിവസേന പക്ഷേ പിന്നീട് നിലപാട് മാറ്റി. ആരെയും പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here