തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നേരത്തെ കൈക്കൊണ്ട നിലപാട് മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി നിലപാട് മാറ്റിയാല്‍ സര്‍ക്കാരും നിലപാട് മാറ്റും. അല്ലാത്തപക്ഷം സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിശ്വാസികള്‍ക്ക് സര്‍ക്കാര്‍ എതിരല്ലെന്നും അവര്‍ കൂടി അണിചേര്‍ന്നതാണ് പാര്‍ട്ടിയെന്നും പിണാറയി വ്യക്തമാക്കി. വിശ്വാസത്തിന്റെ അവകാശികളായി ചമയുന്നവര്‍ സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരാണെന്ന് പ്രചാരണം നടത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇതിനെ നേരിടുന്നതില്‍ ജാഗ്രത ഉണ്ടായില്ല. അതാണ് സ്വയം വിമര്‍ശനപരമായി പാര്‍ട്ടി സ്വീകരിച്ചതെന്ന് പിണറായി പറഞ്ഞു.

സുപ്രീം കോടതി വിധിക്കെതിരെ നിയമങ്ങള്‍ കൊണ്ടുവരുമെന്നു പറഞ്ഞര്‍ ഇപ്പോള്‍ എവിടെയാണെന്ന് പിണറായി വിജയന്‍ ചോദിച്ചു. നിയമം കൊണ്ടുവരാനാകില്ലെന്ന് ഇപ്പോള്‍ പറയുമ്പോര്‍ അവരെ വിശ്വസിച്ചവരെയല്ലേ അവര്‍ വഞ്ചിച്ചതെന്നും പിണറായി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here