• Update @ 7 pm
    • കനത്ത മഴയെ തുടര്‍ന്ന് മലപ്പുറത്തും പാലക്കാടും ഉരുള്‍പൊട്ടല്‍. പാലക്കാട് മംഗലം ഡാം പരിസരത്ത് രണ്ടിടങ്ങളിലും മലപ്പുറം പെരിന്തല്‍മണ്ണയിലുമാണ് ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലകളിലും ശക്തമായ മഴ പെയ്യുന്നുണ്ട്.
    • സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ട്. കൊല്ലം മുതല്‍ കോഴിക്കോടു വരെ ജാഗ്രതാ നിര്‍ദേശം നല്‍കി.
  • Update @ 2pm
    • മൂന്നു ജില്ലകളില്‍ തുടര്‍ന്നിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മാത്രം. നാളെ മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ട്.
    • തുലാവര്‍ഷം 26നു തന്നെ എത്തുമെന്നാണ് കണക്കാക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്കുള്ള സാധ്യതാ മുന്നറിയിപ്പ് പിന്‍വലിച്ചു. മൂന്നു ജില്ലകളില്‍ മാത്രമാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് തുടരുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ 11 ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല. എട്ടു ജില്ലകളിലാണ് ഇന്ന് മഞ്ഞ ജാഗ്രത നല്‍കിയിട്ടുള്ളത്.

വ്യാഴാഴ്ച 12 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് ജാഗ്രതയും പിന്‍വലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ മഞ്ഞ ജാഗ്രതയാണ് പുറപ്പെടുവിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here