എം.സി കമറുദ്ദീന് ജാമ്യം ഇല്ല

0
109

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടില്‍ മഞ്ചേശ്വരം എം.എല്‍.എ: എം.സി കമറുദ്ദീന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയാണ് കമറുദ്ദീന്റെ ജാമ്യാപേക്ഷ തള്ളിയത്. കമറുദ്ദീന് എതിരായ കേസ് റദ്ദാക്കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
എം.എല്‍.എ. കേസിലെ മുഖ്യ സൂത്രധാരനാണ്. ജ്വല്ലറിയുടെ പേരില്‍ നടന്നത് വന്‍ തട്ടിപ്പാണ്. നിരവധി പേര്‍ക്ക് പണം നഷ്ട്ടമായി. തട്ടിയ പണം എങ്ങോട്ടാണ് മാറ്റുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ജ്വല്ലറി ഉടമയായ കമറുദ്ദീനെതിരായ വഞ്ചന കേസ് റദ്ദാക്കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ കമറുദ്ദീന്റെ കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്ന ആവശ്യം കോടതി നിരാകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here