സഭയില്‍ ഭരണ-പ്രതിപക്ഷ വാക് പോര്; അഴിമതി ആരോപണങ്ങളുമായി ഇരുപക്ഷവും

തി​രു​വ​ന​ന്ത​പു​രം: ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നിയമസഭയില്‍ തുടങ്ങി. യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് വലിയ അഴിമതി നടന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പ്രതിപക്ഷ നേതാവ് ചോദ്യം ചോദിയ്ക്കുന്നത് സ്വാഭാവികമാണ്. എന്തിനാണ് അതിനിത്ര ബഹളം. മുൻ സർക്കാരിന്‍റെ സമയം കേരളം അഴിമതിയുടെ കൂത്തരങ്ങായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിത്താണ് നില്‍ക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷവും അങ്ങിനെയാണെന്ന് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ബാര്‍ കോഴ കേസില്‍ തന്‍റെ പേരിലുള്ള ആരോപണങ്ങള്‍ തെളിയിക്കാനായില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ അന്വേഷിക്കുന്നത് നിയമപരമായിരിക്കണം. കോഴ വാങ്ങിയിട്ടില്ല.

ഏത് അന്വേഷണം നടത്തിയാലും ഒരു ചുക്കുമില്ല. സർക്കാരിന്‍റേത് വില കുറഞ്ഞ രാഷ്ട്രീയമാണ്. പ്രതിപക്ഷത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് ചെന്നിത്തല പറഞ്ഞു. ടൈറ്റാനിയം കേസ് സംബന്ധിച്ച് അന്വേഷണത്തിനാവില്ലെന്ന് സി.ബി.ഐ അറിയിച്ചതായി മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരെ അന്വേഷണം പാടില്ലെന്ന് ആവശ്യപ്പെട്ട് ഗവർണറെ സമീപിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവിനെക്കുറിച്ചുള്ള ചോദ്യത്തിന് അനുമതി നൽകിയത് തെറ്റായ കീഴ്‌വഴക്കമെന്ന് കെ.സി ജോസഫ് പറഞ്ഞു. മാധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പന്റെ വിഷയത്തിൽ ഇടപെടുന്നതിന് സംസ്ഥാന സര്ക്കാരിന് പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here