തൃശൂര്‍ : തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് മറ്റന്നാള്‍ നടക്കാനിരിക്കെ നാടുനിറഞ്ഞ് പ്രചാരണവുമായി മുന്നണികള്‍ അരങ്ങ് തകര്‍ക്കുന്നു. പരമാവധി വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള പതിനെട്ടടവും പയറ്റുകയാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും. സ്ഥാനാര്‍ത്ഥികള്‍ തന്റെ തങ്ങളുടെ വ്യക്തിഗത വോട്ട്കള്‍ സമാഹരിക്കുമ്ബോള്‍ രാഷ്ട്രീയപരമായ സംഴാദത്തിലൂടെ മുന്നണികളും നിലഭദ്രമാക്കാനുള്ള ത്രീവ്രശ്രമത്തിലാണ്. കേന്ദ്രമന്ത്രിമാരെയും ദേശീയ നേതാക്കളെയും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പ്രചാരണത്തിനിറക്കിയാണ് മുന്നണികള്‍ തങ്ങളുടെ ശക്തിതെളിയിച്ചത്. നാളത്തോടെ നേതാക്കളുടെ പൊതുയോഗങ്ങള്‍ അവസാനിക്കും. മറ്റന്നാളാണ് കൊട്ടിക്കലാശം. പ്രചാരണ കാര്യത്തില്‍ എല്ലാവരും ഒപ്പത്തിനൊപ്പം എന്ന നിലയിലാണ് മുന്നോട്ട് പോകുന്നത്.

ഓരോ മണ്ഡലത്തിലും പ്രചാരണ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുകയാണ്. ഓരോ പഞ്ചായത്തിലും മേഖലകള്‍ തിരിച്ച്‌ ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കുമായി രണ്ടും മൂന്നും വാഹനങ്ങളാണ് അനൗണ്‍സ്‌മെന്റുമായി തലങ്ങും വിലങ്ങും പായുന്നത്. സ്വീകരണ പരിപാടികള്‍ക്ക് കൊഴുപ്പ് കൂട്ടാന്‍ ശിങ്കാരി മേളം, മേളം, പഞ്ചവാദ്യം, കാവടി എന്നിങ്ങനെയുള്ള ആഘോഷങ്ങള്‍ക്കും കുറവില്ല. ഇതിനൊടകം ജില്ലയില്‍ പ്രമുഖ നീണ്ട നിരയാണ് എത്തിയത്. യു.ഡി.എഫിന് വേണ്ടി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍, താരിഖ് അന്‍വര്‍, സല്‍മാന്‍ ഖുര്‍ഷിദ് ഉള്‍പ്പെടെയുള്ളവരെയും രംഗത്തിറങ്ങിയിരുന്നു. എല്‍.ഡി.എഫില്‍മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം അഖലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ അഖലേന്ത്യ സെക്രട്ടറി ഡി. രാജ, എ. വിജയരാഘവന്‍, എല്‍.ഡി.എഫ് നേതാക്കളായ കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, വൃന്ദാ കാരാട്ട്, സുഭാഷിണി അലി, എസ്. രാമചന്ദ്രന്‍ പിള്ള, കനയ്യകുമാര്‍ തുടങ്ങിയവരെ ഇറക്കി പ്രചാരണം മുന്നോട്ട് പോയത്.

എന്‍.ഡി.എ. അഖലേന്ത്യ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദയ്ക്ക് പുറമേ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി, പ്രഹ്‌ളാദ് ജോഷി, പീയൂഷ് ഗോയല്‍, നേതാക്കളായ കെ. സത്യകുമാര്‍, വക്താവ് ഗോപാലകൃഷ്ണ അഗര്‍വാള്‍ എന്നിവരുമെത്തി. ഇന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തിരുവില്വാമലയിലും ചേര്‍പ്പിലും പ്രസംഗിക്കും. നാളെ കുന്നംകുളത്ത് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനും പങ്കെടുക്കുന്നുണ്ട്.

മറ്റന്നാള്‍ നടക്കുന്ന കലാശക്കൊട്ട് അതിരുകടക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം പൊലീസ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയിട്ടുണ്ട്. പൊലീസ് നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ മാത്രമെ ഒരോ സ്ഥാനാര്‍ത്ഥികളും കലാശക്കൊട്ടിന് എത്താന്‍ പാടൂള്ളുവെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കൊട്ടികലാശത്തിലൂടെ തങ്ങള്‍ക്ക് അനുകൂലതരംഗം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here