നിയമസഭയിലെ കയ്യാങ്കളിക്കേസ് പിന്‍വലിച്ചു

0

ബാര്‍ക്കോഴ ആരോപണത്തിനുപിന്നാലെ കെ.എം. മാണി ബജറ്റ് അവതരിപ്പിച്ചത് തടസപ്പെടുത്തുകയും സ്പീക്കറുടെ കസേര മറിച്ചിട്ടതുമൊക്കെ ഇനി പഴങ്കഥ.
ഇടതുപക്ഷത്തെ ആറ് എംഎല്‍എമാര്‍ക്കെതിരെ മ്യൂസിയം പോലീസ് എടുത്ത കേസുകളാണ് പിന്‍വലിക്കുന്നത്. ഈ ആവശ്യമുന്നയിച്ച് മുന്‍ എം.എല്‍.എയായ വി.ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് അപേക്ഷ സമര്‍പ്പിച്ചതിനു പിന്നാലെയാണ് നടപടി. കേസ് പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. സര്‍ക്കാര്‍ നീക്കത്തെ പ്രതിപക്ഷം എതിര്‍ത്തു. സര്‍ക്കാരിന്റെ ഈ നടപടി നിയമപരമായി നേരിടാണ് പ്രതിപക്ഷനീക്കം.
കെ.എം.മാണിയുടെ ഇടതുമുന്നണി പ്രവേശനച്ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇടതുപക്ഷത്തിന്റെ നിയമസഭയ്ക്കുള്ളിലെ ബാര്‍ക്കോഴ പ്രതിഷേധവും പഴങ്കഥയാകുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here