കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ചാത്തമംഗലത്തു പന്ത്രണ്ടുകാരന് നിപ ബാധിച്ചു മരിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യ വിദഗ്ധര്‍ വിവിധ സാമ്പിളുകളില്‍ നിപയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇവിടെ നിന്നും ശേഖരിച്ച രണ്ടിനം വവ്വാലുകളില്‍ നടത്തിയ പരിശോധനയിലാണ് നിപവൈറസിനെതിരെയുള്ള ആന്റിബോഡി കണ്ടെത്തിയത്.
താമരശ്ശേരി, കൊടിയത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നു പൂന്നൈ എന്‍.ഐ.വി സംഘം ശേഖരിച്ച രണ്ടിനം വവ്വാലുകളില്‍ നിപ്പ വൈറസിനെതിരായ ആന്റിബോഡി കണ്ടെത്തിയെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. താമരശ്ശേരിയില്‍ നിന്നു പിടികൂടിയ ടെറോപ്പസ് (പഴംതീനി) വിഭാഗത്തില്‍പ്പെട്ട ഒരു വവ്വാലിനും കൊടിയത്തൂര്‍ മേഖലയില്‍ നിന്നു പിടികൂടിയ റൗസെറ്റസ് വിഭാഗത്തില്‍പ്പെട്ട ചില വവ്വാലുകളിലുമാണ് ആന്റിബോഡി സാന്നിദ്ധ്യം കണ്ടെത്തിയത്. 50 പരിശോധനാ ഫലങ്ങള്‍ ഇനിയും വരാനുണ്ട്.
വിഷയത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
niv pune founds presence of nipah virus antibody from calicut bat samples