ചെന്നൈ: നിവാർ ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ ബംഗാൾ തീരം തൊടുമെന്നാണ് കാലാവസ്ഥാ നീരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്. തമിഴ്‌നാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ തമിഴ്‌നാട്ടിൽ സ്ഥിതി രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. വില്ലുപുരം, കടലുർ, പുതുച്ചേരി, ചെന്നൈ, ചെങ്കൽപേട്ട് മേഖലകളിൽ കാറ്റ് കനത്ത നാശനഷ്ടം വരുത്തിവയ്ക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ദുരന്ത നിവാരണ സേനയേയും വിന്യസിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദ്ദേശിട്ടുണ്ട്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ബുധനാഴ്ച്ച പൊതു അവധിയും പ്രഖ്യാപിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കും. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതിയിലായിരിക്കും കാറ്റ് വീശുക. അതേസമയം കടലോരത്ത് നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കാൻ റവന്യു മന്ത്രി ആർ ബി ഉദയകുമാർ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here