മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ സ്‌റ്റേ, നിര്‍ഭയ കേസില്‍ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കില്ല

0
30

ഡല്‍ഹി: ഫെബ്രുവരി ഒന്നിനു നടപ്പാക്കാന്‍ നിശ്ചയിച്ചിരുന്ന നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ അവസാന നിമിഷം മാറ്റിവച്ചു. ശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി അധികൃതര്‍ കാത്തിരിക്കുന്നതിനിടെയാണ് എല്ലാം മാറ്റി മറിച്ച് കോടതി മരണ വാറണ്ട് സ്‌റ്റേ ചെയ്തത്.

മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ വൈകുന്നേരമാണ് പാട്യാല ഹൗസ് കോടതിയുടെ നിര്‍ണ്ണായക സ്‌റ്റേ ഉത്തരവ് പുറത്തുവന്നത്. വധശിക്ഷ നടപ്പിലാക്കുന്നത് ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ നിര്‍ത്തിവയ്ച്ചിരിക്കുന്നുവെന്നാണ് കോടതി ഉത്തരവ്. തങ്ങളുടെ ദയാഹര്‍ജിയില്‍ രാഷ്ട്രപതി ഇതുവരെയും തീരുമാനമെടുത്തിട്ടില്ലെന്ന പ്രതികളായ അക്ഷയ് കുമാര്‍, വിനയ് ശര്‍മ എന്നിവരുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ഫെബ്രുവരി ഒന്നിന് രാവിലെ ആറു മണിക്ക് പ്രതികളെ തൂക്കിലേറ്റാനായിരുന്നു കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നത്. ഇതുപ്രകാരം ആരാച്ചാന്‍ പവന്‍ ജല്ലാദ് കഴിഞ്ഞ ദിവസം ജയിലിലെത്തി രണ്ടു തവണ ഡമ്മി പരീക്ഷം അടക്കം പൂര്‍ത്തിയാക്കിയിരുന്നു. ശിക്ഷ നടപ്പിലാക്കുന്നതിനു മുമ്പ് പ്രതികളുടെ അന്ത്യാഭിലാഷം ചോദിച്ചിരുന്നെങ്കിലും പ്രതികഃള്‍ മൗനം പാലിക്കുകയാണ് ചെയ്തത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്നാണ് കോടതി ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here