നിര്‍ഭയക്കേസ്: കുറ്റവാളികള്‍ക്കു മരണവാറന്റ്, 22നു രാവിലെ ഏഴിന് തൂക്കിലേറ്റും

0
14

ഡല്‍ഹി: നിര്‍ഭയക്കേസിലെ പ്രതികള്‍ക്ക് മരണവാറന്റ്. ഈ മാസം 22നു രാവിലെ ഏഴിനു പ്രതികളെ തൂക്കിലേറ്റും. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് മുകേഷ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് ഠാക്കൂര്‍ എന്നിവര്‍ക്ക് മരണ വാറന്റ് പുറപ്പെടുവിച്ചത്.

ഏതെങ്കിലും കോടതിക്കു മുന്നിലോ രാഷ്ട്രപതിക്കു മുന്നിലോ ദയാഹര്‍ജി നിലവിലില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് മരണ വാറന്റ് പുറപ്പെടുവിച്ചത്. ഏഴു വര്‍ഷത്തെ പോരാട്ടം വിജയം കണ്ടതിന്റെ സന്തോഷമുണ്ടെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു. വിധിക്കെതിരെ സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്നു പ്രതികളുടെ അഭിഭാഷകന്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here