ഡല്‍ഹി: നിര്‍ഭയ കേസിലെ നാലു പ്രതികളേയും മാര്‍ച്ച് 20നു തുക്കിലേറ്റും. പ്രതികളുടെ ശിക്ഷ നടപ്പാക്കാനുള്ള പുതിയ മരണവാറണ്ട് ഡല്‍ഹി പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ചു.
നിവലില്‍ പ്രതികള്‍ നല്കിയ ഹര്‍ജികളും അപേക്ഷകളും ഒരു കോടതിക്കു മുന്നിലും ഇല്ല. രാഷ്ട്രപതി ദയാഹര്‍ജികള്‍ എല്ലാം തളളുകയും ചെയ്തിട്ടുണ്ട്. പ്രതികള്‍ക്ക് നിയമപരമായി കൈക്കൊള്ളാവുന്ന എല്ലാ വഴികളും അവസാനിച്ച സാഹചര്യത്തില്‍ ശിക്ഷ നടപ്പാക്കപ്പെടുമെന്നാണ് നിഗമനം.