നിര്‍ഭയ കേസ്: പുന:പരിശോധനാ ഹര്‍ജി തള്ളി, പ്രതികള്‍ക്ക് തൂക്കുകയര്‍ തന്നെ

0

ഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ പുന:പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതോടെ നാലു പ്രതികള്‍ക്കും വധശിക്ഷ ലഭിച്ച വധശിക്ഷ ശരിവയ്ക്കപ്പെട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍. ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണു വിധി പ്രഖ്യാപിച്ചത്.

2012 ഡിസംബര്‍ 16ന് ഓടിക്കൊണ്ടിരുന്ന ബസില്‍ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിനിരയാക്കിയെന്നതാണ് കേസ്. വിദ്യാര്‍ത്ഥിനി സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെ മരിച്ചു. പ്രതികള്‍ക്ക് വിചാരണക്കോടതി നല്‍കിയ വധശിക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു. പ്രതികളായ മുകേഷ് (29), വിനയ് വര്‍മ (23), അക്ഷയ് കുമാര്‍ സിംഗ് (31), പവന്‍ ഗുപ്ത(22) എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here