താന്‍ നല്‍കിയതല്ല, ദയാഹര്‍ജി പിന്‍വലിച്ച് രാഷ്ട്രപതിക്ക് നിര്‍ഭയ കേസ് പ്രതിയുടെ കത്ത്

0

ഡല്‍ഹി: വധശിക്ഷയ്‌ക്കെതിരെ നല്‍കിയ ദയാഹര്‍ജി നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസിലെ പ്രതികളിലൊരാളായ വിനയ് ശര്‍മ പിന്‍വലിച്ചു. താന്‍ നല്‍കിയതോ ഒപ്പുവച്ചതോ അല്ല കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിക്കു നല്‍കിയ ദയാഹര്‍ജിയെന്നും അതിനാല്‍ അതു പിന്‍വലിക്കുന്നുവെന്നും വ്യക്തമാക്കി പ്രതി വിനയ് രാഷ്ട്രപതിക്ക് കത്ത് നല്‍കി.

ഹര്‍ജി നല്‍കാന്‍ ആരോടും ആവശ്യപ്പെടുകയോ ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും വിനയ് ശര്‍മ്മ കത്തില്‍ വ്യക്തമാക്കി. നിര്‍ഭയ കേസിലെ പ്രതിയുടെ ദയാഹര്‍ജി തള്ളണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.

2012 ഡിസംബറിലാണ് രാജ്യത്തെ പിടിച്ചുലച്ച പീഡനം അരങ്ങേറിയത്. ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച് 23 കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ വിനയ് ശര്‍മ്മയും കൂട്ടാളികളും ചേര്‍ന്ന് അതിക്രൂരമായി ബലാല്‍സംഗം ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here